Name: Samanea saman Family: Mimosae
!!!!!!!!!!!!!!!!!!!എന്റെ മഴ മരം!!!!!!!!!!!!!!!!!!!!!!!!!
പടര്‍ന്നു പന്തലിച്ചു നില്‍കുന്ന ആ വലിയ മരം എന്റെ കാഴ്ച്ചകളിലെന്നും തങ്ങി നില്കാരുണ്ട്. അതെത് മരമെന്നോ, അതിനും ഒരു ഫാമിലി ഉണ്ടെന്നും ഒന്നും അറിയാത്ത പ്രായത്തിലും വീടിനടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ പ്ലാട്ഫോര്മിലെക്കായി തണല്‍ നല്കാന്‍ മാത്രം വളര്‍ന്നു നിന്നിരുന്ന മരത്തില്‍, പഞ്ഞികെട്ട് പോലുള്ള പൂക്കള്‍ ആണ് ആദ്യം ശ്രധയാകര്ഷിച്ചതെന്നു തോന്നുന്നു..
ഞങ്ങള്‍ക്ക് പരിക്കുവാനായി എന്നും താഴത്തെ കൊമ്പില്‍ പൂക്കള്‍ ഉണ്ടായി കൊണ്ടേ ഇരുന്നു.. പിന്നീടെപ്പ ഴോ ആണ് പ്ലാട്ഫോര്മഎല് വീണു കിടന്നിരുന്ന ആ നീളമുള്ള കായകളും ഈ മരത്തിന്റെതെന്നരിഞ്ഞത്.. മദ്രാസ് ഈത്ത്ഹ പഴം എന്ന് പേരിട്ടു വിളിച്ചിരുന്ന അതിനു ഈതപഴതിന്റെതല്ലത്ത ഒരു സ്വാദു !! കൂടുകരോകെ പെരുക്കുമ്പോള്‍ ഞാനും കൂടുമായിരുന്നു...ചവര്പുള്ള ആ മധുരതിനപ്പുരം ആ മരം മാത്രമായിരുന്നു എന്റെ മനസ്സില്‍............
മഴക്കാലം, സങ്കടങ്ങള്‍ സമ്മാനിച്ചിരുന കാലം, കൂടുകരെല്ലാം വേറെ വേറെ ക്ലാസിലേക്ക് മാ റിപോകുന്നതും നോക്കി മഴയോടോപ്പം ഞാനും വെള്ളമോഴുക്കി.. വീട്ടിലെ ത്തി മഴയൊന്നു മാറി പു റതെക്കിറങ്ങിയാല്, മരം അപോഴും കണ്ണുനീര്‍ പൊഴിക്കുന്നുണ്ടാവും എനിക്ക് കൂട്ടായി...
കാലം, എന്നെ വ്യസയില്‍, ബി.സ സി ബോടനി ക്ലാസിലെതിചപ്പോള്‍ ദിപര്‍ത്മെന്റില്‍ ഗാര്ടനോട് ചേര്‍ന്ന് ഒരു വലിയ മഴ മരവും കൂടെ തന്നു.. പിന്നീടെപഴോ, സയിന്റിഫിക് നെയിം പറഞ്ഞു പടികുംപഴും അദികം കഷ്ടപെടുത്താതെ പണ്ടുണ്ടായിരുന്ന pithecellobium saman എന്നാ പേര് മാറ്റി സമാനെ സാമാന് എന്ന് എളുപം ഓര്‍ക്കാവുന്ന തരത്തില്‍ ആകിയതും മഴ മരത്തെ കൂടുതല്‍ അടുപിച്ചു. ഇന്നതും മാറി, അല്ബിഴ്ഴിയ സാമാന് എന്നയെങ്കിലും പഴയ പേരിനോട് എന്തോ ഒരിഷ്ടം!
കോളേജ് മാറി സെന്റ് തോമസില്‍ പീ ജി ക്ക് എതിയപോള്‍ ക്യാമ്പസ് ഒട്ടുമില്ലാത്ത കൊല്ലെജിലെവി ടെ മരം ഉണ്ടാവാന്‍.. പിന്നെ പതിയെ മരം ഓര്‍മയിലില്ലആതെ ആയി. ഇടക്കെപഴോ , കൊല്ലെജി ലേക്ക് നടന്നു വരുംപോഴ ണ് മെഡിക്കല്‍ കൊല്ലെജി ന്റെ വഴികളിലൊരു വലിയ തണല്‍ മരം, എന്റെ കൊല്ലെജിലേക്ക് ക് പോകുനവര്‍ക്ക് കുടി തണല്‍ നല്‍കുന്നുവെന്നും അതിന്റെ കൊമ്പുകള്‍, കൊല്ലെജി നെ ലക്ഷ്യമാക്കി നീണ്ടു വരുന്നുണ്ടെന്നും കണ്ടത്. എന്നും എനിക്ക് കൂട്ടായി ഞാന്‍ പോകുന്ന വഴികളിലെല്ലാം, ആരോ നട്ട് വെച്ച വഴിമരങ്ങലായ് മഴ മരം കണ്ടു കൊണ്ടേ ഇരുന്നു!!